Mon. Dec 23rd, 2024
കുറവിലങ്ങാട്:

ആകെയുള്ളത് 22 കൊയ്ത്തുമെതി യന്ത്രങ്ങൾ. ഇതിൽ 8 എണ്ണം ഉപയോഗശൂന്യമായ അവസ്ഥയിൽ. ബാക്കി 14 എണ്ണം എങ്ങനെയെങ്കിലും അറ്റകുറ്റപ്പണി നടത്തി പാടശേഖരങ്ങളിൽ എത്തിക്കാൻ പരിശ്രമം. കോഴായിൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കസ്റ്റം ഹയറിങ് സെന്ററിലെ കാഴ്ചയാണിത്.

കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സെന്ററിലെ യന്ത്രങ്ങൾ മിക്കവയും കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സെന്ററിലെ ജീവനക്കാരും തൊഴിലാളികളും വിശ്രമം ഇല്ലാതെ ജോലി ചെയ്തിട്ടും കൊയ്ത്തുയന്ത്രങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.