Mon. Dec 23rd, 2024
കോട്ടയം:

ഒടുവിൽ കച്ചേരിക്കടവ്‌ ബോട്ടുജെട്ടിക്ക്‌ ശാപമോക്ഷമാകുന്നു. നവീകരിച്ച കച്ചേരിക്കടവ് ബോട്ടുജെട്ടി 16ന് സന്ദർശകർക്കായി തുറന്നുകൊടുക്കും. ഇതോടെ നഗരവാസികൾക്ക് വിശ്രമിക്കാനും വിനോദത്തിനും ഇടമായി മാറും ഇവിടം.

ഏറെയായി ബോട്ടുജെട്ടി കാട് പിടിച്ച നിലയിലായിരുന്നു. കുട്ടികളുടെ കളി ഉപകരണങ്ങൾ തുരുമ്പെടുത്തു. മാലിന്യ കൂമ്പാരമായി.

രാത്രിയിൽ സാമൂഹ്യവിരുദ്ധ ശല്യവും. ആറ്റിൽ പോള നിറഞ്ഞുതിങ്ങി. ഇടയ്‌ക്ക് പോള വാരിനീക്കുന്നുണ്ടായിരുന്നെങ്കിലും ബോട്ട്‌ജെട്ടി തുറക്കാൻ സാധിച്ചിരുന്നില്ല.

വിനോദസഞ്ചാര -ജലഗതാഗത വകുപ്പുകൾ എട്ടുകോടി രൂപ ചെലവഴിച്ചാണ് ബോട്ടുജെട്ടി നവീകരിച്ചത്. ആറ്റിൽ പോള നീക്കി വൃത്തിയാക്കി. ശുചിമുറി അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

കുട്ടികളുടെ പാർക്ക് നവീകരിച്ചു. ബോട്ട്ടെർമിനലിനുമുകളിൽ വാച്ച് ടവർ, ആറിന്റെ തീരത്ത് നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവ ക്രമീകരിച്ചു. ശിക്കാര, ബോട്ട് സർവീസ് എന്നിവ അടുത്ത ഘട്ടത്തിൽ തുടങ്ങും. 16ന്‌ രാവിലെ എട്ടിനാണ്‌ ഉദ്ഘാടനം.