Tue. Apr 23rd, 2024
കൊല്ലം:

അഷ്​ടമുടി കായൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കായലി​ൻെറ ദയനീയാവസ്ഥ സംബന്ധിച്ച്​ കൊല്ലം സ്വദേശി ഹൈക്കോടതിക്ക്​ കത്തയച്ചതി​ൻെറ അടിസ്ഥാനത്തിലാണ്​ നടപടി.

ചീഫ് ജസ്​റ്റിസ് ഉൾപ്പെടുന്ന ബെഞ്ചാണ് കത്തി​ൻെറ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹരജിയായി കേസ് എടുത്തത്. കായലിലേക്ക് മാലിന്യം തള്ളുന്ന ഉറവിടങ്ങൾ കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മലിനീകരണ പ്രദേശങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റി മെംബർ സെക്രട്ടറി കെ ടി നിസാർ അഹമ്മദ് തിങ്കളാഴ്​ച അഷ്​ടമുടി കായൽ സന്ദർശിക്കും.

ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി സി ആർ ബിജുകുമാർ അനുഗമിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന്​ വിശദാംശങ്ങൾ ശേഖരിക്കും.