26 C
Kochi
Friday, September 24, 2021
Home Tags High Court

Tag: High Court

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്ക്ക് മുൻകൂർ ജാമ്യമില്ല; അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഹൈക്കോടതി

ആലപ്പുഴ:ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു.കീഴടങ്ങാൻ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. നേരെത്തെ അറസ്റ്റ് തടയാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. രണ്ട് വർഷത്തോളം ജുഡീഷ്യറിയെ കബളിപ്പിച്ച...

കായലി​ൻെറ ദയനീയാവസ്ഥ ഹൈക്കോടതി കേസെടുത്തു

കൊല്ലം:അഷ്​ടമുടി കായൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കായലി​ൻെറ ദയനീയാവസ്ഥ സംബന്ധിച്ച്​ കൊല്ലം സ്വദേശി ഹൈക്കോടതിക്ക്​ കത്തയച്ചതി​ൻെറ അടിസ്ഥാനത്തിലാണ്​ നടപടി.ചീഫ് ജസ്​റ്റിസ് ഉൾപ്പെടുന്ന ബെഞ്ചാണ് കത്തി​ൻെറ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹരജിയായി കേസ് എടുത്തത്. കായലിലേക്ക് മാലിന്യം തള്ളുന്ന ഉറവിടങ്ങൾ കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മലിനീകരണ പ്രദേശങ്ങൾ...

ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ; ഇന്ന് അന്തിമ വിധി

കവരത്തി:രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഇവർ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും.ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ ബയോ വെപ്പൺ പരാമർശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച...

‘നല്‍കിയ ഇളവുകള്‍ ഐഷ സുല്‍ത്താന ദുരുപയോഗം ചെയ്തു’; ഹൈക്കോടതിയില്‍ ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി:സംവിധായിക ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഐഷ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തു എന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.ഇതുസംബന്ധിച്ച രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന...

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജി; ഹൈക്കോടതി തള്ളി

കൊച്ചി:ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്.ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ...

ഒറ്റഡോസ് മരുന്നിന് 16 കോടി രൂപ; കുഞ്ഞിൻ്റെ ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍

കൊച്ചി:അപൂര്‍വ ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം തേടി പിതാവ് ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണിപ്പോള്‍.അമേരിക്കയില്‍ നിന്നുള്ള ഒനസെമനജീന്‍ എന്ന മരുന്നിന്റെ ഡോസാണ്...

കുഴൽപ്പണകേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം:കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂർ നൽകിയ ഹർജിയിൽ കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം.കേസ് പരിഗണിക്കുമ്പോൾ ഇഡി തങ്ങളുടെ നിലപാട് ഇന്ന് വ്യക്തമാക്കും. ഇഡി...

മുതിർന്ന പൗരൻമാർക്കും വാക്സീൻ വീട്ടിൽ നൽകണം: ഹൈക്കോടതി

കൊച്ചി:കിടപ്പുരോഗികൾക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും വീടുകളിൽത്തന്നെ വാക്സീൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.മുതിർന്ന പൗരൻമാർക്കു യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജനമൈത്രി പൊലീസോ, സ്റ്റേഷൻ...

ലക്ഷദ്വീപിലെ രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ വേണം, ഇടപെട്ട് ഹൈക്കോടതി

കൊച്ചി:ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി.കളക്ടറുടെ കോലം കത്തിച്ചതിന്‍റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്നവരെ അടിയന്തരമായി കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. തുടർ സമരം ആലോചിക്കുന്നതിനായി...

സഹകരണ മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി:പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകൾ സഹകരണ സ്ഥാപനങ്ങൾക്കു മാത്രം അനുവദിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഉത്തരവ് പ്രകാരം പുതിയ കോളജുകൾ തുടങ്ങാൻ സഹകരണ മേഖലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചുള്ള കണ്ണൂർ സർവകലാശാലയുടെ വിജ്ഞാപനവും കോടതി റദ്ദാക്കി.കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ...