Mon. Dec 23rd, 2024
അടിമാലി:

ചെങ്കുളം പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക്‌ പൈപ്പില്‍ നേരിയ തോതില്‍ ചോര്‍ച്ച. പവര്‍ഹൗസില്‍നിന്ന്‌ ഏതാനും മീറ്റര്‍ അകലെ പൈപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണ് ചെറിയ തോതില്‍ ചോര്‍ച്ച രൂപംകൊണ്ടത്.

ചെങ്കുളം ജലാശയത്തില്‍നിന്ന് വെള്ളത്തൂവല്‍ വിമലാസിറ്റിയിലുള്ള പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ ഒന്നിലാണ് ചോര്‍ച്ച. പൈപ്പ് ദ്രവിച്ചതാകാം ചോർച്ചയ്‌ക്ക്‌ കാരണമെന്നാണ്‌ നിഗമനം.

മുമ്പ് ഇതേ പദ്ധതിയുടെ ഭാഗമായ പൈപ്പിന്റെ മുകള്‍ഭാഗത്ത് മറ്റൊരു ചോര്‍ച്ച ഉണ്ടാവുകയും പിന്നീടത് അടയ്‌ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ചെങ്കുളം പവര്‍ഹൗസിന് എതിര്‍വശത്തുള്ള പന്നിയാര്‍ പവര്‍ഹൗസിന്റെ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി വലിയ ദുരന്തം സംഭവിച്ചിരുന്നു.