Mon. Dec 23rd, 2024

കൊച്ചി:

കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം ചെയ്യാനാണ് നോട്ടീസ് നൽകി വിളിച്ച് വരുത്തുന്നത്. മുഖ്യപ്രതിയുടെ അടുത്ത ബന്ധുവിന്‍റെ അക്കൗണ്ടാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.

ബന്ധുവിന് മയക്കുമരുന്നിടപാടില്‍ പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. പ്രതി തന്നെയാണ് ഈ അക്കൗണ്ട് ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഈ അക്കൗണ്ടിലേക്ക് 20 തിലധികം ആളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.

ഇവരെ മുഴുവന്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായാണ് പത്തുപേരെ ഇന്ന് ചോദ്യം ചെയ്യുക. കേസില്‍ പിടിയിലായ അഞ്ചുപേരും ഇപ്പോള്‍ റിമാന്‍റിലാണ്.