26 C
Kochi
Wednesday, May 12, 2021
Home Tags People

Tag: people

രാജ്യത്തെ ജനങ്ങളോട് മോദി മാപ്പ് പറയണമെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂഡല്‍ഹി:രാജ്യത്തെ ജനങ്ങളോട് നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ‘ആവശ്യമായ ചികിത്സയും ഓക്സിജനും ലഭിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണം. നരേന്ദ്രമോദിക്ക് മാധ്യമ പ്രവർത്തകരെയും പാർലിമെന്റിനെയും ഭയമാണ്. ചികിത്സകളെക്കുറിച്ചും ആശുപത്രികളെ കുറിച്ചും അദ്ദേഹം ഒന്നും...

കൊവിഡ് പരിശോധന: ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

കൊച്ചി:കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ...

3000 ഓളം കൊവിഡ് രോ​ഗികളെ കണ്ടെത്താനായില്ല, ആശങ്കയിൽ ക‍ർണാടക

കർണ്ണാടക:കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുരടുന്നതിനിടെ ആരോ​ഗ്യപ്രവ‍ത്തകരെയും അധികൃതരെയും ഞെട്ടിച്ച് 3000 ഓളം കൊവിഡ് ബാധിത‍രെ കാണാനില്ല. ഇവരിൽ മിക്കവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കണ്ടെത്താനാകാത്ത ഇവർ സംസ്ഥാനത്തുടനീളം രോ​ഗം പരത്താൻ സാധ്യതയുണ്ടെന്ന് ക‍ർണാടക റെവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.39047 പേർക്കാണ് ബുധനാഴ്ച...

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജനത്തിന് പ്രവേശനമില്ല

തിരുവനന്തപുരം:വോട്ടെണ്ണൽ നടക്കുന്ന മേയ് 2നും തലേന്നും അവശ്യ സർവീസുകളും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ജോലികളും മാത്രമേ അനുവദിക്കൂ. വോട്ടെണ്ണുന്ന ദിവസവും അടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കി.വോട്ടെണ്ണൽ കേന്ദ്രത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പാർട്ടികളുടെ ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കേ പ്രവേശനമുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2 ഡോസ് വാക്സീൻ...

‘ഇന്ത്യയ്ക്ക് ഓക്സിജൻ നൽകണം’; ഇമ്രാൻ ഖാനോട് ആവശ്യം ഉന്നയിച്ച് പാക്ക് ജനത

ലഹോർ:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓക്സിജൻ വിതരണത്തിൽ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ. നിരവധിപ്പേരാണ് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക്ക് പൗരൻമാർ....

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ലഖ്നൗ:ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപി പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റ് പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.ട്രെയിനില്‍വെച്ചാണ്...

മുഖ്യമന്ത്രി ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കുന്നുവെന്ന് ചെന്നിത്തല

ആലപ്പുഴ:കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് കിട്ടേണ്ട റേഷൻ അരി മുഴുവൻ തടഞ്ഞ് വെച്ചിട്ട് തിരഞ്ഞെടുപ്പ് വന്നപ്പോൾ വിതരണം ചെയ്യുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.എന്തു കൊണ്ട്...

പാർട്ടിയെ ജനം തിരുത്തി; കുറ്റ്യാടി സീറ്റ് തിരിച്ചെടുത്ത് സിപിഎം, സ്ഥാനാർത്ഥി ഉടൻ

കോഴിക്കോട്:കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകിയതിനെ ചൊല്ലി വിവാദവും പ്രതിഷേധവും പൊട്ടിപ്പടർന്നതിനു പിന്നാലെ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയെത്തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ‘പാർട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായി ആയിരക്കണക്കിനു സിപിഎം പ്രവർത്തകരും അനുഭാവികളും തെരുവിലിറങ്ങിയിരുന്നു.കേരള കോൺഗ്രസിനു നൽകിയ സീറ്റ് സിപിഎം തിരിച്ചെടുക്കും. സ്ഥാനാർഥിയെ ഉടൻ...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് സേഹ

അബുദാബി:കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ രക്തദാനത്തിലൂടെ കുറഞ്ഞത് മൂന്നുപേരുടെ ജീവനുകള്‍ എങ്കിലും രക്ഷിക്കാമെന്ന് സേഹ ആക്ടിങ് സിഒഒ ഡോ...

യുഎഇയില്‍ അര ലക്ഷത്തോളം പേർക്ക് സഹായധനം നൽകി ഫിലിപ്പീൻസ്

ദുബായ്:കൊവിഡ് കാലത്ത് ദുബായിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരൻമാർക്ക് സാമ്പത്തിക സഹായമൊരുക്കി ഫിലിപ്പൈൻസ് സർക്കാർ. യുഎഇയിലെ 26,600 ഫിലിപ്പിനോകളുടെ അക്കൗണ്ടിൽ 730 ദിർഹം വീതമാണ് സർക്കാർ നിക്ഷേപിച്ചത്. ദുരിതത്തിൽ അകപ്പെട്ട മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ഇന്ത്യക്ക് പോലും മാതൃകയാവുകയാണ് ഫിലീപ്പീൻസ് സർക്കാർ.പ്രയാസം നേരിടുന്നതായി ചൂണ്ടിക്കാട്ടി...