തിരുവനന്തപുരം:
കെ എസ് ആർ ടി സിയില്‍ നിലവിലുള്ള ജീവനക്കാരില്‍ 5000 പേരെക്കൂടി ലേ ഓഫ് നടപ്പാക്കി അഞ്ചുകൊല്ലം മാറ്റിനിര്‍ത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് തമ്പാനൂര്‍ രവി.
സുശീല്‍ ഖന്നയുടെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി മൂന്ന് വര്‍ഷത്തിനകം കെ എസ് ആർ ടി സിയെ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ധനമന്ത്രി തോമസ് ഐസക്കിനെയും റിപ്പോര്‍ട്ട് പൊക്കിനടന്ന് പിന്തുണച്ചവരെയും ഇപ്പോള്‍ കാണാനില്ല.
ശമ്പളം നല്‍കാനുള്ള വരുമാനം പോലും ഇല്ലാതാക്കി. 8500 താൽക്കാലിക ജീവനക്കാരെയും 1661 സ്ഥിരം ജീവനക്കാരെയും ഒന്നാം പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു. മാത്രമല്ല അഞ്ചുവര്‍ഷത്തോളം പെന്‍ഷന്‍ പറ്റിയ 4200 പേര്‍ക്ക് പകരവും ഇതരവകുപ്പില്‍ ജോലി കിട്ടിയതിൻെറ പേരില്‍ രാജിവെച്ച 1800 പേര്‍ക്ക് പകരവുമുള്ള നിയമനം തടഞ്ഞു.
ആശ്രിത നിയമനം നിഷേധിച്ചു. ഇക്കാലയളവില്‍ 34രവി 8 ജീവനക്കാരാണ് സര്‍വിസിലിരിക്കെ മരിച്ചത്. ഇതിനിടെയാണ് ലേ ഓഫ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും സര്‍വശക്തിയും ഉപയോഗിച്ച് തൊഴിലാളിവിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും തമ്പാനൂര്‍ പറഞ്ഞു.