Thu. Jan 23rd, 2025
തിരുവനന്തപുരം:

റവന്യൂ മന്ത്രിയെയും സർക്കാറിനെയും അവഹേളിക്കുന്ന വിധം നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന്​ ആരോപിച്ച്​ വില്ലേജ്​ ഓഫിസറെ കലക്​ടർ സസ്​പെൻഡ്​​ ചെയ്​തു. മേൽതോന്നയ്​ക്കൽ സ്​പെഷൽ വില്ലേജ്​ ഓഫിസർ ആർ വിനോദിനെതിരെയാണ്​ നടപടി.

സർക്കാർ നയങ്ങൾ രൂപവത്​കരിക്കുന്ന മന്ത്രിസഭയെയും ആക്ഷേപിക്കുന്ന വിധം പ്രചാരണം നടത്തിയെന്ന്​ ഉത്തരവിൽ പറയുന്നു. ലാൻഡ്​​ റവന്യൂ കമീഷണർ ഇത്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. പ്രഥമ ദൃഷ്​ട്യ കുറ്റക്കാരനാണെന്നും അദ്ദേഹത്തി​ൻെറ നടപടി സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക്​ വിരുദ്ധമാണെന്നും ബോധ്യമായെന്നും ഉത്തരവിലുണ്ട്​.