Mon. Dec 23rd, 2024

തൃശൂർ: 

ചിമ്മിനി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിൻ്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നത്. 10 മണിക്ക് ശേഷം 5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് ജലം ഒഴുക്കി വിടുകയാണ്.

കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും  കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.  കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത.