Mon. Dec 23rd, 2024

മുണ്ടൂർ:

സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69ന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മുണ്ടൂർ നെഹ്‌റു മണ്ഡപത്തിൽ നടന്ന പ്രാദേശിക ഉദ്ഘാടനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി.

മുരളി പെരുനെല്ലി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. എ സി മൊയ്തീൻ എംഎൽഎ, പി  ബാലചന്ദ്രൻ എംഎൽഎ എന്നിവർ ഓൺലൈനായി പങ്കെടുത്തു.

മേയർ എം കെ  വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജ്യോതി ജോസഫ്, കെ കെ ഉഷാദേവി, കെ എം ലെനിൻ, രേഖ സുനിൽ, പി ഐ രാജേന്ദ്രൻ,  ജിമ്മി ചൂണ്ടൽ, പത്മം വേണുഗോപാൽ, എ എസ് കുട്ടി, വിപിൻ വരേടിയാട്ടിൽ, പി ജി മിലിൻ കുമാർ, കെ കെ ചന്ദ്രൻ, ജോഷി കുര്യാക്കോസ്, സി ഡി ജോസ്, സി ടി ദേവസി, പി  ജെ ഷാജു, ഫാറൂഖ്, ശിവജി എന്നിവർ സംസാരിച്ചു. കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ബി റിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു.