Sat. Jan 18th, 2025

കോതമംഗലം:

മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർത്തോമ ചെറിയ പള്ളിയിൽ ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർത്തോമ ചെറിയപള്ളിയങ്കണത്തിൽ അവരവർ വന്ന വാഹനങ്ങളിൽ തന്നെ ഇരുന്ന് കൊവീഷീൽഡ് വാക്സിൻ എടുക്കുന്നതിനുള്ള ക്രമീകരണമാണ്​ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്നത്​.

വാക്സിൻ എടുക്കാൻ വരുന്നവർ ആധാർകാർഡും, ആധാർ കാർഡ് നമ്പർ രജിസ്​റ്റർ ചെയ്ത മൊബൈൽ ഫോണും കൊണ്ടുവരേണ്ടതാണ്.18 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാവർക്കും സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. . ഫോൺ: 8111910022