Sun. Dec 22nd, 2024

കൊച്ചി:

കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം ഈമാസം പൂർണമായി പുനഃസ്ഥാപിക്കാൻ മന്ത്രിമാരായ പി രാജീവും വീണാ ജോർജും പങ്കെടുത്ത അവലോകനയോഗം തീരുമാനിച്ചു. പത്തിനകം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയറ്റർ പ്രവർത്തനം ആരംഭിക്കും.

ക്യാൻസർ റിസർച്ച് സെന്ററിൽ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷം 14 ശതമാനം വർധനയുണ്ട്‌. ആഗസ്തുവരെ 228 മേജർ സർജറികൾ നടത്തിയതായും യോഗത്തിൽ അറിയിച്ചു. ക്യാൻസർ റിസർച്ച് സെന്ററിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മന്ത്രി പി രാജീവ് അധ്യക്ഷനായി.