Mon. Dec 23rd, 2024

ക​രു​വാ​ര​കു​ണ്ട്:

നോ​ക്കെ​ത്താ ദൂ​രം പ​ര​ന്നു​കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വി​ത്തെ​റി​ഞ്ഞ് നൂ​റു​മേ​നി കൊ​യ്ത വാ​പ്പു​ട്ടി റോ​ഡ് വ​ക്കി​ലെ ഇ​ത്തി​രി ക​ര​യി​ലും ഹ​രി​ത വി​പ്ല​വം തീ​ർ​ക്കു​ന്നു. ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ പൂ​വി​ൽ വീ​രാ​ൻ എ​ന്ന വാ​പ്പു​ട്ടി​യാ​ണ് റോ​ഡ് വ​ക്കി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്. കൗ​മാ​ര​കാ​ലം മു​ത​ലേ കൃ​ഷി​യാ​ണ് ജീ​വി​തം.

അ​ന്ന് പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തി​യി​രു​ന്നു.ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ല. വെ​റു​തെ​യി​രി​ക്കാ​ൻ മ​ന​സ്സ​നു​വ​ദി​ക്കു​ന്നു​മി​ല്ല. അ​തോ​ടെ​യാ​ണ് വീ​ട്ടി​ക്കു​ന്ന് റോ​ഡി​ലെ വീ​ടി​നും റോ​ഡി​നു​മി​ട​യി​ലു​ള്ള ഇ​ത്തി​രി സ്ഥ​ല​ത്ത് 70ാം വ​യ​സ്സി​ലും വി​ത്തി​റ​ക്കി​യ​ത്.

ക​തി​രി​ട്ട ആ​വേ​ശ​ത്തി​ലാ​ണ് ഇ​പ്പോ​ൾ.പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി വി​ള​വ് മ​റ്റു​ള്ള​വ​ർ​ക്ക് പ​ങ്കു​വെ​ക്കു​ന്ന വാ​പ്പു​ട്ടി​ക്കാ​ക്ക്​ സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ നെ​ൽ​കൃ​ഷി​യി​ൽ ഒ​രു കൈ ​നോ​ക്കാ​നും താ​ൽ​പ​ര്യ​മു​ണ്ട്.