Wed. Jan 22nd, 2025

കൊച്ചി ∙

ജില്ലയിലെ 39 പഞ്ചായത്തുകളിലും കളമശേരി നഗരസഭയിലും കൊവിഡ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യുഐപിആർ) ഏഴിൽ കൂടുതൽ. ഈ മേഖലകളിൽ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങളും സൂക്ഷ്മ നിരീക്ഷണവും ഏർപ്പെടുത്തുമെന്നു കലക്ടർ ജാഫർ മാലിക് അറിയിച്ചു.

ഡബ്ല്യുഐപിആർ ഏഴിൽ കൂടുതലായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള പുതിയ നിർദേശത്തിന്റെ ഭാഗമായാണു നടപടി. നേരത്തേ ഡബ്ല്യുഐപിആർ എട്ടിൽ കൂടുതലായ ഇടങ്ങളിലാണു കൂടുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

ഡബ്ല്യുഐപിആർ ഏഴിൽ കൂടുതലായ പഞ്ചായത്തുകൾ: ആരക്കുഴ, അശമന്നൂർ, ആവോലി, ആയവന, ചെങ്ങമനാട്, ചിറ്റാറ്റുകര, എടക്കാട്ടുവയൽ, ഏഴിക്കര, കടമക്കുടി, കാഞ്ഞൂർ, കരുമാലൂർ, കവളങ്ങാട്, കീരംപാറ, കുമ്പളങ്ങി, കുന്നുകര, കുഴുപ്പിള്ളി, മലയാറ്റൂർ നീലീശ്വരം,

മഞ്ഞള്ളൂർ, മഞ്ഞപ്ര, മാറാടി, മൂക്കന്നൂർ, മുടക്കുഴ, മുളന്തുരുത്തി, ഞാറയ്ക്കൽ, നെടുമ്പാശേരി, ഒക്കൽ, പൈങ്ങോട്ടൂർ, പാലക്കുഴ, പല്ലാരിമംഗലം, പോത്താനിക്കാട്, പുത്തൻവേലിക്കര, പൂതൃക്ക, രായമംഗലം, തിരുവാണിയൂർ, തുറവൂർ, വടക്കേക്കര, വടവുകോട്– പുത്തൻകുരിശ്, വാളകം, വേങ്ങൂർ,