Mon. Dec 23rd, 2024
കാവുംമന്ദം:

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു വേറിട്ട സമരവുമായി യുവാക്കളുടെ സംഘടന. വർഷങ്ങളായി തകർന്നു കിടക്കുന്ന കാവുംമന്ദം എച്ച്എസ്-പത്താംമൈൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് റോഡിലെ കുഴിയിൽ കിടന്നു വേറിട്ട പ്രതിഷേധവുമായി എച്ച്എസ് യുവജന കൂട്ടായ്മ രംഗത്തെത്തിയത്.റോഡ് നവീകരിക്കാൻ 4 കോടി രൂപ അനുവദിച്ചു കരാർ നൽകിയെങ്കിലും പാതി വഴിയിൽ പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയിട്ട് 2 വർഷമായിരുന്നു.

രണ്ടു വർഷം പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണു സമരം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കറലാട്, ബാണാസുര ഡാം എന്നിവിടങ്ങളിലേക്കുള്ള റോഡ് നന്നാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.കെ സി ശൈലേഷ്, ശിഹാബ് കളത്തിൽ, സന്തോഷ് കോരംകുളം, ജോബി തെക്കേക്കുന്നിൽ, ഷംസു പുന്നാര, രാജു തേക്കുംകാട്ടിൽ, അഫ്നാസ് പുല്ലാനിപ്പുറം എന്നിവർ നേതൃത്വം നൽകി.