Fri. Apr 26th, 2024
അ​മ്പ​ല​ത്ത​റ:

മാ​ലി​ന്യം ചാ​ക്കി​ല്‍ കെ​ട്ടി റോ​ഡു​ക​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വം. ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ചും പ​രാ​തി​യു​ണ്ട്. മാ​ലി​ന്യം നി​ര​ത്തു​ക​ളി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ നിയോ​ഗി​ച്ച​വ​രു​ടെ പ്ര​വ​ര്‍ത്ത​നം നി​രീ​ക്ഷി​ക്കേ​ണ്ട ന​ഗ​ര​സ​ഭ​യു​ടെ ഹെ​ല്‍ത്ത് സ്ക്വ​ഡിൻ്റെ പ്ര​വ​ര്‍ത്ത​ന​വും നി​ര്‍ജീ​വ​മാ​ണ്.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രും ഭ​ര​ണ​ക​ക്ഷി​യു​ടെ ആ​ളു​ക​ളെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ഈ ​അ​ലം​ഭാ​വം മു​ത​ലാ​ക്കി രാ​ത്രി​യി​ൽ മാ​ലി​ന്യം പൊ​തു​നി​ര​ത്തി​ലും പാ​ര്‍വ​തി പു​ത്ത​നാ​റി​ലും ഉ​പേ​ക്ഷി​ച്ച്​ ക​ട​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

ഫ്ലാ​റ്റു​ക​ള്‍, അ​റ​വു​ശാ​ല​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന്​ കൂ​ലി​ക്ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ഇ​വ​ര്‍ക്ക് പു​റ​മെ പ​ല വ്യ​ക്തി​ക​ളും ര​ഹ​സ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​യാ​റു​ണ്ട്. ഇ​തു​കാ​ര​ണം ബൈ​പാ​സി​ലെ ഓ​ട​ക​ള്‍ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തിൻ്റെ കേ​ന്ദ്ര​മാ​യി മാ​റി.

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ല്‍ ബൈ​പാ​സി​ലെ ഓ​ട​ക​ള്‍ നി​റ​ഞ്ഞ് മാ​ലി​ന്യം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. പി​ന്നീ​ട് ഹൈ​വേ​യു​ടെ നി​ര്‍മാ​ണ ക​രാ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യാ​ണ് മാ​ലി​ന്യം വാ​രി​മാ​റ്റി​യ​ത്.

ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന പാ​ര്‍വ​തി പു​ത്ത​നാ​റി​ല്‍ വീ​ണ്ടും മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് ആ​റി​ന് പോ​ലും ഭീ​ഷ​ണി​യാ​ണ്. കാ​മ​റ​ക​ളി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ വാ​ഹ​ന ന​മ്പ​റു​ക​ള്‍ പൂ​ര്‍ണ​മാ​യും മ​റ​ച്ച നി​ല​യി​ലാ​ണ് പ​ല​രും മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് എ​റി​യു​ന്ന​ത്.