Wed. Jan 22nd, 2025
കോവളം:

സമ്പൂർണ ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് ടോൾ പ്ലാസയിൽ സമരം ഒഴിവാക്കിയ മറവിൽ ടോൾ പിരിവ്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ പ്രതിഷേധ സമരക്കാർ പ്ലാസ ഉപരോധിച്ചതോടെ പിരിവ് നിർത്തി. ഇന്നലെ രാവിലെ ആണ് സംഭവം. ലോക്ഡൗൺ നിബന്ധന പശ്ചാത്തലത്തിൽ ആളുകളെ കൂട്ടിച്ചേർത്തുളള പ്രതിഷേധം ഇന്നലെ എല്ലാ കക്ഷികളും ഒഴിവാക്കിയിരുന്നു.

ഈ മറവിലാണത്രെ രാവിലെ 8 മുതൽ ഇതുവഴി കടന്നു പോയ വാഹനങ്ങളിൽ നിന്നു ഫാസ്റ്റാഗ് സംവിധാനത്തിലൂടെ ടോൾ പിരിവ് നടത്തുന്നതായി പ്രതിഷേധ സമരക്കാർക്ക് വിവരം ലഭിച്ചു. ആദ്യം സിപിഎം നേതൃത്വത്തിലും പിന്നാലെ സിപിഐ നേതാക്കളും പ്രതിഷേധവുമായി എത്തി. കൊടികളുമേന്തി നേതാക്കളും പ്രവർത്തകരും പ്ലാസയിൽ കുത്തിയിരുന്നതോടെ പിരിവ് നിർത്താൻ അധികൃതർ നിർബന്ധിതരായി.

സിപിഎം നേതാക്കളായ കെ എസ് നടേശൻ, തിരുവല്ലം ഉദയൻ, ഡി ജയൻ, കരിങ്കടരാജൻ,എം ശ്രീകുമാരി, പാച്ചല്ലൂർ സുരേഷ്, തിരുവല്ലം അജിതൻ, പി കുമാരൻ, ഇടയാർ ദീപു, കൃഷ്ണൻകുട്ടി,സജീവ് എന്നിവരും സിപിഐ നേതാക്കളായ പനത്തുറ ബൈജു, തിരുവല്ലംപ്രദീപ് എന്നിവരും നേതൃത്വം നൽകി.