Mon. Dec 23rd, 2024

തൃശൂർ:

പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക്  വീണ്ടും വർധിപ്പിക്കുന്നു. അഞ്ച് രൂപ മുതൽ 50 രൂപ വരെയാണ്‌ വർധന.  യാത്രാനിരക്കിൽ 10  മുതൽ 50 രൂപവരെ വർധനയുണ്ട്.

സെപ്‌തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുയായിരുന്നത് 80 രൂപയാക്കി. ഇരുവശത്തേക്കും 110 രൂപയുണ്ടായിരുന്നത് 120  ആയും വർധിപ്പിച്ചു.

ചെറുകിട ഭാരവാഹനങ്ങൾക്ക് ഒരു ദിശയിലേക്ക്‌ 130 രൂപ എന്നത് 140 ആക്കി വർധിപ്പിച്ചു. ഒന്നിൽ കൂടുതൽ യാത്രയ്ക്കുള്ള നിരക്ക്‌ 190 രൂപയായിരുന്നത് 205 രൂപയാക്കി. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയർത്തി.

ഒന്നിലേറെ യാത്രയ്ക്ക് 385 രൂപയായിരുന്നത് 415 രൂപയാക്കി വർധിപ്പിച്ചു.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയും ഒരു ദിവസം കരാറനുസരിച്ചുള്ള പ്രവർത്തികൾ പൂർത്തീകരിച്ചിട്ടില്ലെന്ന ആക്ഷേപത്തിനിടയിലാണ് ടോൾ നിരക്ക് പ്രതിവർഷവും വർധിപ്പിക്കുന്നത്. 2028 വരെ പാലിയേക്കരയിൽ ടോൾ പിരിക്കാം.