Wed. Apr 24th, 2024
വ​ട​ശ്ശേ​രി​ക്ക​ര:

ചി​റ്റാ​റി​ൽ അ​ന​ധി​കൃ​ത പാ​റ​മ​ട​ക്കെ​തി​രെ ക​ൺ​ട്രോ​ൾ റൂ​മി​ൽ പ​രാ​തി പ​റ​ഞ്ഞ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ന്​ വ​ധ​ഭീ​ഷ​ണി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ജു മോ​ടി​ക്കാ​ണ്​ ക്വാ​റി മാ​ഫി​യ​യു​ടെ ഭീ​ഷ​ണി.

ചി​റ്റാ​ർ മീ​ങ്കു​ഴി​ത​ട​ത്തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​ക്ക്​ സ​മീ​പ​ത്തു​നി​ന്ന്​ മൈ​നി​ങ്​ ആ​ൻ​ഡ്​ ജി​യോ​ള​ജി​യു​ടെ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും അ​നു​മ​തി​യി​ല്ലാ​തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യി​ൽ അ​ന​ധി​കൃ​ത​മാ​യി മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഖ​ന​ന​ത്തി​നെ​തി​രെ ക​ല​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ചു. ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന്​ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ജു​വി​നെ വി​ളി​ച്ച്​ ചി​റ്റാ​ർ പൊ​ലീ​സ് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ചി​റ്റാ​ർ പൊ​ലീ​സ് പേ​രും ഫോ​ൺ​ന​മ്പ​രും ക്വാ​റി മാ​ഫി​യ​ക്ക് ചോ​ർ​ത്തി​ക്കൊ​ടു​ത്ത് ബി​ജു​വി​െൻറ ജീ​വ​ൻ അ​പ​ക​ട​ത്തി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

ആ​ദ്യം കെ പി എം എ​സ് സം​സ്ഥാ​ന നേ​താ​വ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​യാ​ൾ വി​ളി​ച്ച് വി​ഷ​യം സം​സാ​രി​ച്ച് തീ​ർ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ ക്വാ​റി​മാ​ഫി​യ സം​ഘ​ങ്ങ​ൾ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും വെ​ട്ടി​ക്കൊ​ല്ലു​മെ​ന്ന് ഭീ​ഷി​ണി മു​ഴ​ക്കി​യി​രി​ക്കു​ക​യു​മാ​ണ്. ചി​റ്റാ​ർ പൊ​ലീ​സി​ൽ​നി​ന്ന്​ പാ​റ, മ​ണ്ണ് മാ​ഫി​യ​ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന ​െപാ​ലീ​സ് മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി.

ഭീ​ഷ​ണി മു​ഴ​ക്കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രി​സ്ഥി​തി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ഫ ബി ​രാ​ജീ​വ​ൻ, സി ​ആ​ർ നീ​ല​ക​ണ്ഠ​ൻ, ഡോ ​ആ​സാ​ദ്, കെ ​എം ഷാ​ജ​ഹാ​ൻ, എ​സ് ബാ​ബു​ജി, ജോ​ൺ പെ​രു​വ​ന്താ​നം, ഡോ ​ജോ​സ് പാ​റ​ക്ക​ട​വി​ൽ, അ​വി​നാ​ഷ് പ​ള്ളീ​ന​ഴി​ക​ത്ത്, ഡേ​വി​സ് വ​ള​ർ​കാ​വ്, ടി ​വി രാ​ജ​ൻ, ഗോ​പി​നാ​ഥ​പി​ള്ള, പ്ര​ഫ കു​സു​മം ജോ​സ​ഫ്, റ​ജി മ​ല​യാ​ല​പ്പു​ഴ, ബി​ജു വി ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.