Mon. Dec 23rd, 2024
പത്തനംതിട്ട:

ട്രാക്കോ കേബിൾ തിരുവല്ല യൂണിറ്റിൽ ആധുനിക യന്ത്രങ്ങളുടെ പ്രവർത്തനം ചൊവ്വാഴ്‌ച വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ തിരുവല്ല യൂണിറ്റിൽ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള യന്ത്രങ്ങളാണ്‌ പകൽ മൂന്നിന് വ്യവസായ മന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്‌.

അഡ്വ മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനാകും. കേരള സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി എക്‌സ്എൽപിഇ കേബിളുകളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നതിനും വെതർ പ്രൂഫ് കേബിളുകളുടെ ഉൽപാദനത്തിനും സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളായ 19 ബോബിൻ സ്ട്രാഡർ, വയർ ഇൻസുലേഷൻ ലൈൻ, കേബിൾ ഷീത്തിങ്‌ ലൈൻ, ഓട്ടോമാറ്റിക് കോയിലിങ്‌ മെഷീൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനമാണ് നടക്കുന്നത്.