Sat. Apr 27th, 2024
തിരുവനന്തപുരം:

ബാലരാമപുരത്ത് റോഡിൽ ഇളകിക്കിടന്ന മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്. ബാലരാമപുരം കവലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് നവീകരിച്ചെങ്കിലും കരിങ്കൽ ചീളുകൾ ഇളകിക്കിടക്കുകയായിരുന്നു. ഇത് അപകടമുണ്ടാക്കിയേക്കുമെന്നതിനാൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർ കവലയിലെ കൂടിക്കിടന്ന കരിങ്കൽ കഷ്ണങ്ങൾ എടുത്തുമാറ്റി റോഡ് വൃത്തിയാക്കുകയായിരുന്നു.

ഒരു മാസം മുമ്പ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് കേടായതിന് പിന്നാലെ പൊട്ടിയ ഭാ​ഗത്ത് കോൺ​ക്രീറ്റ് ഇട്ട് നിർമ്മാണം നടത്തിയെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെ കോൺ​ക്രീറ്റിന്റെ ഭാാ​ഗങ്ങൾ ഇളകി വന്ന് തുടങ്ങി. കുഴിയുള്ള ഭാ​ഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും തിരക്കുള്ള റോഡിൽ ഇത് പ്രാവർത്തികമാകാതെ വന്നു. ഇതോടെയാണ് പൊലീസുകാർ തന്നെ കോൺ​ക്രീറ്റ് കഷ്ണങ്ങൾ നീക്കി കുഴിയടച്ചത്.