Thu. Apr 24th, 2025

കൊടുങ്ങല്ലൂർ ∙

നൂറു ദിവസങ്ങൾ കൊണ്ടു പ്രഖ്യാപിച്ച 143 പദ്ധതികളും നിർവഹിച്ചാണു സർക്കാർ മുന്നോട്ട് പോകുന്നതെന്നു മന്ത്രി കെ. രാജൻ. അഴീക്കോട് ലൈറ്റ് ഹൗസ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് 2019 ഫെബ്രുവരിയിലാണു നിർമാണം തുടങ്ങിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ കാഞ്ഞൂത്തറ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, പ്രസീന റാഫി എന്നിവർ പ്രസംഗിച്ചു.