Sat. Jan 18th, 2025

ചേർത്തല ∙

റോഡരികിൽ ഉപേക്ഷിച്ച നിലയിൽ വടിവാളും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെത്തി. ചേർത്തല മണവേലി – വാരനാട് റോഡരികിൽ നിന്ന് ഇന്നലെ രാവിലെയാണ് വടിവാൾ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി വടിവാളും മൊബൈലും ചെരിപ്പും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസി‌ ‌ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം. മൊബൈൽ ഫോണും പരിശോധിക്കുന്നുണ്ട്.

ലഹരി – സാമൂഹിക വിരുദ്ധ സംഘത്തെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ഇവിടെ ഒരു വീടിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ് വീടിന്റെ ജനൽച്ചില്ലിനും ഗൃഹനാഥന്റെ സ്കൂട്ടറിനും കേടുപാട് വന്നിരുന്നു.