Fri. Nov 22nd, 2024
ഓണക്കാലത്തും അടഞ്ഞു കിടക്കുന്ന അടുക്കളകൾ

കൊച്ചി

ചിങ്ങം ആരംഭിക്കുമ്പോൾ മുതൽ കല്യാണങ്ങളും ഓണവും തുടങ്ങി നിരവധി ആഘോഷങ്ങൾ ഇവയ്ക്കായി ദിവസേന 500 ഓർഡറുകൾ വരെ കിട്ടികൊണ്ട് ഇരുന്ന കാറ്ററിംഗ് ഉടമകൾ. മഹാമാരി ആഘോഷങ്ങൾക്ക് നിയന്ത്രണം കൽപ്പിക്കുമ്പോൾ കൂടി വന്നാൽ 50 ഓർഡറുകൾ മാത്രം ലഭിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് കാറ്ററിംഗ് തൊഴിലാളികൾ. ലോണുകൾ, വണ്ടിയുടെ സിസി അങ്ങനെ ആകെ മൊത്തം പ്രതിസന്ധിയിലാണ് കാറ്ററിംഗ് സർവീസ് നടത്തുന്നവർ. ഓണക്കാലത്ത് ബിസിനസ്സ് ഇല്ലാതെ ബുദ്ധിമുട്ടുന്ന കാറ്ററിംഗ് വിഭാഗക്കാർ 

“സ്‌കൂളുകളിലെയും ക്ലബ്ബുകളിലെയും ഓണസദ്യകൾ നഷ്ടമായി” വിക്ടർ പുളിയന്നത് കാറ്ററിംഗ്‌സ്  

ഡേവിഡിന്റെ ഉടമസ്ഥതയിൽ 9 വർഷമായി നടത്തിവരുന്നതാണ് പുളിയന്നത് കാറ്ററിംഗ് സർവീസസ്. 2020 നവംബറിൽ കോവിഡ് ബാധിച്ച് ഡേവിഡ് മരണപെട്ടതോടെ ബാധ്യതകളും കാറ്ററിങ്ങും മകൻ വിക്ടർ ഏറ്റെടുക്കുകയായിരുന്നു. ‘അമ്മ ഫിലോമിനയുടെ നേതൃത്വത്തിൽ മകളും മരുമകളും അടുത്ത വീട്ടുകാരും ചേർന്നാണ് ഇപ്പോൾ കാറ്ററിംഗ് നടത്തികൊണ്ട് പോകുന്നത്. കല്യാണവും ഓണാഘോഷവും എല്ലാം ചേർന്ന് ഓണം എന്ന സീസണിൽ ഓരോ കാറ്ററിംഗ് അടുക്കളയിലും കോവിഡിന് മുൻപ്പ് ആഘോഷമായിരുന്നു എന്ന് വിക്ടറിന്റെ ഭാര്യ രമ്യ ഓർക്കുന്നു എന്നാൽ ഇന്ന് ഓണം അടുത്തിട്ടും ഇതുവരെയായും ഒരു ഓണസദ്യയുടെ ഓർഡർ പോലും ലഭിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇപ്പോൾ ലഭിക്കുന്ന ഓർഡറുകൾ 20 പേർക്കും കൂടി വന്നാൽ 50 പേർക്കുമുള്ളതാണ്. കാറ്ററിംഗ് ആയതിനാൽ ബിസിനസിന് മുടക്കം വരാതെ ഇരിക്കാനാണ് ഇത്തരത്തിലുള്ള ഓർഡറുകൾ എടുക്കുന്നതെന്നും ഇതിൽ നിന്നും ലാഭം ഒന്നും ലഭിക്കുന്നില്ല എന്നും ഇപ്പോൾ പുളിയന്നത് കാറ്ററിങ്‌സിന്റെ മേൽനോട്ടം വഹിക്കുന്ന ഫിലോമിന പറയുന്നു. സഹായിക്കാൻ വരുന്നവർക്കും സാധനങ്ങൾ വാങ്ങാനും മാത്രമാണ് ഈ തുക കൊണ്ട് സാധ്യമാവുക, ഇതിനു പുറമെ വീട് വാഹനം എന്നിവയുടെ കടങ്ങൾ തങ്ങൾക്ക് ബാധ്യതയായി നിലനിൽക്കുന്നതായി ഫിലോമിന പറയുന്നു. കാറ്ററിംഗ് സർവീസ് നഷ്ടത്തിലായതോടെ ഓട്ടോറിക്ഷ ഓടിക്കുകയാണിപ്പോൾ വിക്ടർ, ദിവസം മുഴുവൻ ഓടിയാലും 200 മുതൽ 250 രൂപ വരെയേ ഏറിപ്പോയാൽ ഒരു ദിവസം ലഭ്യമാകു എന്നും വിക്ടർ സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതം മുന്നിട്ട് കൊണ്ടുപോകാനും ഭക്ഷണത്തിനായും മാത്രമാണ് ഇപ്പോൾ സംബാധിക്കാൻ സാധിക്കുന്നത്, മൊറട്ടോറിയും ലഭിക്കുന്നുണ്ടെങ്കിൽ പോലും പലിശ വിഹിതം വർധിച്ച് വരുന്നതും സാരമായി ബാധിച്ചിരിക്കുന്നു. കാറ്ററിംഗ് സർവീസിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾക്ക് സിസി അടവ് വരികയും അതിന് തക്കവണ്ണം ഓർഡറുകളോ ഉപയോഗമോ വരാത്ത പക്ഷം ഉണ്ടായിരുന്ന രണ്ട് വാഹനങ്ങൾ വിക്ടർ വിറ്റു. കോവിഡ് മാറുമെന്നും പോയ കാലം തിരികെ പിടിക്കാനാകും എന്ന ശുഭപ്രതീക്ഷയിൽ ജീവിക്കുകയാണ് ഇവർ.

പുളിയന്നത് കാറ്ററിംഗ് നടത്തുന്ന ഫിലോമിനയും കുടുംബവും Puliyanath Caterings Mundamveli (c) Woke Malayalam
പുളിയന്നത് കാറ്ററിംഗ് നടത്തുന്ന ഫിലോമിനയും കുടുംബവും Puliyanath Caterings Mundamveli (c) Woke Malayalam

സദ്യകൾ കഴിഞ്ഞ വർഷവും ലഭ്യമായില്ല അതിനാൽ പായസം വില്പനയ്ക്ക് വെച്ച് ഫോർ ഏയ്ഞ്ചൽസ് കാറ്ററിംഗ്

അച്ഛനും അമ്മയും ഭാര്യയായും നാല് പെൺമക്കളും അടങ്ങുന്ന കുടുംബമാണ് ജോസഫ് ജോസ്‌ലിൻറെത്ത്. ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടിയ ജോസഫ് കേരള ഗസ്റ്റ് ഹൗസിലും തുടർന്ന് വിദേശ രാജ്യങ്ങളിലും ഷെഫായി പ്രവർത്തിച്ചു. 2019 ലാണ് ജോസഫ് നാട്ടിലേയ്ക്ക് വരുന്നതും ഫോർ ഏയ്ഞ്ചൽസ് എന്ന കാറ്ററിംഗ് ആരംഭിക്കുന്നതും. ആരംഭ വർഷത്തിൽ മികച്ച അഭിപ്രായം ലഭിച്ച കാറ്ററിംഗ് പിന്നീട് നല്ല രീതിയിൽ മുന്നേറികൊണ്ട് ഇരുന്നപ്പോഴാണ് കോവിഡിന്റെ വരവ്. നിരവധി സ്റ്റാഫുകൾ ഉണ്ടായിരുന്ന ജോസഫിന് കോവിഡ് പ്രതിസന്ധി വന്നതോടെ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാൻ പോലും വരുമാനം ലഭിക്കാതെയായി. സ്റ്റാഫുകളുടെ നിർദേശപ്രകാരം താത്കാലിക വരുമാനം എന്ന നിലയ്ക്ക് ചെറുപലഹാരങ്ങൾ വിൽക്കുന്ന ഒരു കട വീടിന് മുമ്പിൽ ആരംഭിച്ചു. ഇതിൽ നിന്നും അധികം വരുമാനം ലഭിക്കുന്നില്ലെന്നും ലഭിക്കുന്നത് അതിരെയും സ്റ്റാഫുകൾക്ക് നൽകാൻ മാത്രമാണ് കഴിയുന്നത് എന്നും ജോസഫ് പറയുന്നു. കഴിഞ്ഞ ഓണത്തിന് സദ്യയുടെ ഓർഡർ ലഭിക്കാത്തതിനാൽ പായസമാണ് വിതരണം ചെയ്തത് ഈ വർഷവും സദ്യക്ക് ഓർഡറുകൾ വരാത്തതിനാൽ പായസം വിതരണം എങ്കിലും നടത്തണമെന്ന് ജോസഫ് ആഗ്രഹിക്കുന്നു. നാട്ടിലേയ്ക്ക് തന്റെ രൂചികൂട്ട് പകർത്താൻ വന്ന ജോസഫിനെ കോവിഡ് പ്രതിസന്ധിയിലാക്കി, അതിനാൽ കാറ്ററിംഗ് ഉപേക്ഷിച്ച് തിരികെ വിമാനം കയറി കുടുംബത്തെ രക്ഷിക്കണമെന്നാണ് ജോസെഫിന്റെ തീരുമാനം.

ഫോർ ഏയ്ഞ്ചൽസ് കാറ്ററിംഗ് ഉടമ ജോസഫ് ജോസ്ലിൻ Four Angels Caterings, Mundamveli (c) Woke Malayalam
ഫോർ ഏയ്ഞ്ചൽസ് കാറ്ററിംഗ് ഉടമ ജോസഫ് ജോസ്ലിൻ Four Angels Caterings, Mundamveli (c) Woke Malayalam

വിവിധ മത വിശ്വാസികൾ വിവിധ തരം സദ്യകൾ, ലാഭത്തിന്റെ 75 ശതമാനവും ബാധിച്ചിരിക്കുകയാണ് എന്ന് വിജയലക്ഷ്മി കാറ്ററിംഗ്

മട്ടാഞ്ചേരിയിൽ വര്ഷങ്ങളായി കാറ്ററിംഗ് നടത്തുന്നവരാണ് വിജയലക്ഷ്മി, വെജിറ്റേറിയൻ സദ്യയ്ക്കായി എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ  തുടങ്ങിയ ജില്ലകളിൽ നിന്നും ഓർഡറുകൾ ലഭിച്ച് കൊണ്ട് ഇരുന്നേടത്ത് നിന്നും ഇന്ന് വളരെ ചുരുക്കം ചില ഓർഡറുകളിലെയ്ക്ക് ഒതുങ്ങി വിജയലക്ഷ്മി. തിരക്ക് ഒഴിയാത്ത ഓണക്കാലം ഓർത്തെടുത്ത് കൊണ്ട് നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥനും ഇപ്പോഴത്തെ കാറ്ററിംഗ് ഉത്തരവാദിത്തമുള്ള അജയ് കുമാർ. കാറ്ററിംഗ് മേഖലയെ ഒരു പ്രത്യേക വിഭാഗമായി സർക്കാർ കണക്കാക്കിയിട്ടില്ല എന്നും കാറ്ററിങ്ങിനോട് നുബന്ധമായി പ്രവർത്തിക്കുന്ന പഴം കച്ചവടക്കാർ ഏലം കച്ചവടക്കാർ തുടങ്ങു നിരവധി പേരും ഇപ്പോൾ കഷ്ടത്തിലാണ് എന്ന് വിജയലക്ഷ്മി കാറ്ററിംഗ് തൊഴിലാളി തോമസ് അയ്നിക്കൽ പറഞ്ഞു. 500 പേർക്കുള്ള വർക്ക് ആയാലും 200പേർക്കുള്ള, 20 പേർക്കുള്ള വർക്ക് ആയാലും വർക്ക് ഒന്ന് തന്നെയാണെന്നും അതിനെടുക്കുന്ന സമയവും ഒരുപോലെയാണെന്നും വിജയലക്ഷ്മി കാറ്ററിംഗ് തൊഴിലാളി അരുൺ കുമാർ പറയുന്നു. ഓണം തുടങ്ങുമ്പോൾ ഒരു ദിവസം 150 സ്റ്റാഫുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അതിന്റെ പകുതി മാത്രമേ വരുന്നുള്ളു എന്നതും കോവിഡ് കാലത്തേ കാറ്ററിംഗ് തൊഴിലാളികളുടെ ദുരിതം അറിയിക്കുന്നു. 38 കൊല്ലമായിട്ട് ആദ്യമായിയാണ് ഇത്തരം ഒരു പ്രതിസന്ധി തങ്ങൾ നേരിടുന്നത് എന്നും അവർ കൂട്ടിചേർത്തു. വലിയ ഓർഡറുകൾ എല്ലാം നഷ്ടമായി എന്നിരുന്നാലും ഒറ്റയ്ക്കു കൂട്ടമായി കോവിഡിനെ പ്രതീരോധിക്കുകയാണ് ഇവർ.  

സദ്യവട്ടങ്ങൾ ഒരുക്കുന്ന വിജയലക്ഷ്മി കാറ്ററിംഗ്‌സ് Vijayalakshmi Caterings, Mattanchery (c) Woke Malayalam
സദ്യവട്ടങ്ങൾ ഒരുക്കുന്ന വിജയലക്ഷ്മി കാറ്ററിംഗ്‌സ് Vijayalakshmi Caterings, Mattanchery (c) Woke Malayalam