Mon. Dec 23rd, 2024
ഇരവിപുരം:

കോർപറേഷനിലെ തെക്കുംഭാഗം ഡിവിഷനിലെ തീരപ്രദേശത്തുള്ള തെരുവുവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കോർപറേഷൻ മൗനത്തിൽ. ഇരവിപുരം പള്ളിനേര്, കാക്കത്തോപ്പ് എന്നിവിടങ്ങളിലുള്ള ഹൈമാസ്​റ്റ്​ ലൈറ്റുകളും പ്രകാശിച്ചിട്ട് മാസങ്ങളായി. വിഷയം കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് കൗൺസിലർ സുനിൽ പറയുന്നു.

തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ പുലർച്ച ഫൈബർ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ബുദ്ധിമുട്ടിലാണ്​. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തീരദേശ വാസികൾ.