Fri. Apr 4th, 2025

എറണാകുളം:

എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പോസ്റ്റർ. സതീശന്‍റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയണമെന്നാണ് പോസ്റ്ററിലുള്ളത്. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു എന്നും പോസ്റ്ററിൽ ആരോപിക്കുന്നു.

വിഡി സതീശന്‍റെ ഗ്രൂപ്പുകളി അവസാനിപ്പിക്കുക, മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്‍റെ പൊയ്മുഖം തിരിച്ചറിയുക, സതീശൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു എന്നും പോസ്റ്ററിലുണ്ട്.യഥാർഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ.