Mon. Dec 23rd, 2024

കായംകുളം:

നഗരസഭ വൈസ് ചെയർമാൻ ജെ ആദർശിനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. ഭരണപക്ഷത്തെ 22 കൗൺസിലർമാരും വിട്ടുനിന്ന യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫിലെ 18ഉം ബിജെപിയിലെ മൂന്നും ഒരു സ്വതന്ത്ര അംഗവുമാണ് ഹാജരായത്. അംഗബലം തുല്യമായതാണ് പരാജയപ്പെടാൻ കാരണം.

ചെയർമാനും വൈസ് ചെയർമാനുമെതിരെ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയ ചർച്ചകൾക്കുശേഷം വോട്ടെടുപ്പിലേക്ക് േപാകാതെ കൗൺസിലർമാർ ഹാൾ വിടുകയായിരുന്നു. ചെയർപേഴ്സൻ പി ശശികലക്കെതിരെ അവതരിപ്പിച്ച അവിശ്വാസം ചർച്ചക്കെടുക്കാതെ തള്ളിയതിൻെറ മാനക്കേട് തീർക്കാൻ പ്രതിപക്ഷത്തിനായി എന്നതാണ് നേട്ടം.

കഴിഞ്ഞാഴ്ച നടന്ന അവിശ്വാസ ചർച്ചയിൽ ബിജെപിയിലെ ഒരു അംഗം സമയത്ത് ഹാജരാകാതിരുന്നതാണ് ചർച്ച കൂടാതെ കൗൺസിൽ പിരിച്ചുവിടാൻ ഇടയാക്കിയത്​. പകുതി അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയതിനാൽ സ്ഥാനത്ത് തുടരാൻ വൈസ് ചെയർമാന് ധാർമികാവകാശമില്ലെന്ന് യുഡിഎഫ് പറഞ്ഞു. കാസ്​റ്റിങ്​ വോട്ടിൽ അധികാരം അധികകാലം മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കത്തെ നിയമപരമായി നേരിടും.

ഒപ്പമുള്ളവരിൽ വിശ്വാസമില്ലാതിരുന്നതാണ് ഭരണപക്ഷം കൗൺസിൽ ബഹിഷ്കരിച്ചതെന്നും യുഡിഎഫ് ആരോപിച്ചു. ലീഡർ സിഎസ് ബാഷ അധ്യക്ഷതവഹിച്ചു. അഴിമതി നിറഞ്ഞ ഭരണത്തിനെതിരായ ജനവികാരം തുടർന്നും ശക്തമായി ഉയർത്തുമെന്ന് ബിജെപി പാർലമൻെററി പാർട്ടി ലീഡർ ഡി അശ്വനിദേവും പറഞ്ഞു.