Wed. Jan 22nd, 2025

ചെങ്ങന്നൂർ:

ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം പമ്പാ നദിയിൽ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്നു. കൊവിഡ് സാഹചര്യത്തിൽ മുണ്ടൻങ്കാവ് പള്ളിയോടത്തെ മാത്രം പങ്കെടുപ്പിച്ചാണ് ജലോത്സവം നടന്നത്. പള്ളിയോടത്തെ നിറപറ, നിലവിളക്ക്, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ  ആദരിച്ചു.

പള്ളിയോട ശിൽപി അയിരൂർ സതീഷ് കുമാർ ആചാരി, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ എസ് രാജൻ, സെക്രട്ടറി പാർത്ഥസാരഥി, പമ്പാനദിയിൽ മുങ്ങിതാണ മധ്യവയസ്‌കനെ  രക്ഷിച്ച സനൽകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

സമിതി ഭാരവാഹികളായ എം വി ഗോപകുമാർ, കെ ആർ പ്രഭാകരൻനായർ, അജി ആർ നായർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, കെ ജി കർത്ത, ജോൺ മുളങ്കാട്ടിൽ, എസ് വി പ്രസാദ്, ബി കെ പത്മകുമാർ, ബി കൃഷ്‌ണകുമാർ, നഗരസഭ  കൗൺസിലർ രോഹിത് എന്നിവർ സംസാരിച്ചു.