Mon. Dec 23rd, 2024
തിരുവനന്തപുരം:

നഗരത്തിൽ മാലിന്യനീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ കോർപറേഷനിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർ‌‌ഡുകളിലെയും കൗൺസിലർമാ‌ർ അറിയാതെ വാർ‌‌‌ഡുകളിലെ കണ്ടിൻജൻറ്​ തൊഴിലാളികളെ പിൻവലിക്കുന്നത് കാരണം മാലിന്യനീക്കം വെല്ലുവിളിയായിരിക്കുന്നുവെന്നും ബി ജെ പി ആരോപിച്ചു.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പലരുടേയും താൽപര്യങ്ങൾക്കനുസരിച്ചാണ് തൊഴിലാളികളെ മാറ്റുന്നത്. തൊഴിലാളികളുടെ അഭാവം മൂലം മാലിന്യനീക്കം പല സ്ഥലത്തും നടക്കുന്നില്ലെന്നും ബി ജെ പി ആരോപിച്ചു.