Wed. Jan 22nd, 2025
നെടുങ്കണ്ടം:

നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുടിയേറ്റ ഗ്രാമമായ വാര്‍ഡില്‍ കൂടുതലും തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇനി വാര്‍ഡില്‍ പഞ്ചായത്തി​ൻെറ ആദ്യഘട്ട സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കേന്ദ്രത്തി​ൻെറ സേവനം ഉറപ്പാക്കുമെന്ന്​ വാര്‍ഡ്​ അംഗം അജീഷ് മുതുകുന്നേല്‍ പറഞ്ഞു. എം എം മണി എം എൽ എ ഉദ്​ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ അധ്യക്ഷത വഹിച്ചു.