Mon. Dec 23rd, 2024
വെള്ളമുണ്ട:

വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്ത് ആണ് അറസ്റ്റിലായത്. കര്‍ണ്ണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കര്‍ണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീച്‌നഹള്ളി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ‍വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അറക്ക ജാബിര്‍ (27), തച്ചയില്‍ ഷറഫുദ്ദീന്‍ (53) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയില്‍ പിടിയിലായത്. തുടർന്നാണ് അന്വേഷണം സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ രഞ്ജിത്തിലേക്ക് എത്തിയത്.ജനസേവന കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.