Sun. Dec 22nd, 2024

കൊച്ചി:

പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം. ആലുവ റോഡിലെ മരുത് കവലിയിൽ  ബാങ്ക് ഓഫ് ബറോഡ, ഗ്രാമീൺ ബാങ്ക് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഭിത്തി തുരക്കുന്ന ശബ്ദം  കേട്ട് അയൽവാസികൾ എത്തിയതിനാൽ കവർച്ച സംഘത്തിന് അകത്തേക്ക് പ്രവേശിക്കാനായില്ല.

ഇന്നലെ രാത്രിയാണ് കവർച്ച ശ്രമമുണ്ടായത്. നാട്ടുകാർ ഓടിയെത്തുമ്പഴേക്കും കവർച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.  പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂരിൽ നിരവധി സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു.