Mon. Dec 23rd, 2024
കണ്ണൂർ:

കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുത്ത ശേഷം ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കും

ആ​ഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പ്രജീഷ് പൊലീസിന് കൈമാറിയിരുന്നു. ഇയാളാണോ കൊലചെയ്യപ്പെട്ടത് എന്നാണ് പൊലീസിന്റെ സംശയം. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പൊലീസ് പറയുന്നു.