Sun. Nov 17th, 2024
കോട്ടയം:

ഓണത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിൽ അനധികൃത ഖനനത്തിനും നിലംനികത്തലിനും സാധ്യതയുള്ളതിനാൽ ജില്ലയിൽ പരിശോധനാ സംവിധാനം ശക്തമാക്കി. കലക്ടർമാരുടെ യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ നൽകിയ നിർദേശമനുസരിച്ച് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചതായി കലക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു.

വീടുനിർമാണത്തിനായി തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ലഭിച്ച അനുമതിയുടെ മറവിൽ അനിയന്ത്രിതമായ തോതിൽ പാറപൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും കുറ്റകരമാണ്. സ്‌ക്വാഡുകളുടെ പരിശോധനയിൽ അനധികൃത ഖനനമോ നിലംനികത്തലോ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ വിവരമറിയിക്കാം.