Mon. Dec 23rd, 2024
കോവളം:

സർവകക്ഷി ചർച്ചക്ക് ശേഷം മാത്രം ടോൾ പിരിവ് എന്നു അധികൃതർ പറഞ്ഞു എങ്കിലും ഇന്നലെ ട്രയൽ റൺ നടത്തി. വാഹനങ്ങളിൽ ഒന്നിന്റെ ഗ്ലാസിനു മേൽ ബാരിക്കേഡ് പതിച്ചതോടെ നിർത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 18 മുതൽ ടോൾ പിരിവ് തുടങ്ങും എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കോൺ, സിപിഎം കക്ഷികൾ സമരം നടത്തിയതോടെ സർവകക്ഷി ചർച്ചക്ക് ശേഷം മാത്രം നടപടികൾ തുടങ്ങൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ആണ് ഇന്നലെ ടോൾ പ്ലാസയിൽ വാഹനങ്ങളെ രണ്ടു ട്രാക്കുകളിൽ ആയി കയറ്റി നിർത്തി കടത്തി വിട്ടത്. അന്വേഷണത്തിൽ ട്രയൽ റൺ എന്നായിരുന്നു വിശദീകരണം. ഇതിനിടെ കടന്നു വന്ന ഒരു കാർ ഇത്തരത്തിൽ നിർത്തി മുന്നോട്ട് എടുക്കുമ്പോൾ വാഹനം തടയുകയും കടത്തി വിടുകയും ചെയ്യുന്ന ചെറു ബാരിക്കേഡ് വണ്ടിയുടെ മുൻ ഗ്ലാസിനു മേൽ പതിച്ചുു. തുടർന്ന് വാക്കേറ്റം ആയതോടെ ശ്രമം നിർത്തി വച്ചു.