Mon. Dec 23rd, 2024

വടക്കഞ്ചേരി:

വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കിഴക്കേത്തറ മാരിയമ്മൻ കോവിലിനുസമീപം കുറ്റ്യാടി വീട്ടിൽ ചന്ദ്രന്റെ വീട്ടുമുറ്റത്താണ് വ്യാഴം രാവിലെ 6.30ന് പുലിയെ കണ്ടത്. ചന്ദ്രന്റെ ഭാര്യ പ്രേമ പശുവിനെ കറക്കുന്നതിനിടെ തൊഴുത്തിന് സമീപത്ത് പുലി നിൽക്കുന്നത് കണ്ടു.

വീട്ടുകാർ ബഹളംവച്ചപ്പോൾ പുലി സമീപത്തെ പറമ്പിലേക്ക് ഓടി. സംഭവമറിഞ്ഞ് മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന്‌ വനം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. പരിശോധനയിൽ പുലിയുടെ കാൽപ്പാട്‌ കണ്ടെത്തി. വീണ്ടും പുലിയെ കണ്ടാൽ കൂട് വയ്‌ക്കുമെന്ന് വനം അധികൃതർ പറഞ്ഞു.