Mon. Dec 23rd, 2024
തിരുവല്ല:

മാത്യു ടി തോമസ് എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തീകരിച്ച പെരിങ്ങര പഞ്ചായത്തിലെ മാടമ്പിൽപ്പടി–നമ്പലത്തറ റോഡ്‌ അഡ്വ മാത്യൂ ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. 25ഓളം വീട്ടുകാർ താമസിക്കുന്ന പ്രദേശത്തെ റോഡിൽ സ്ഥിരം വെള്ളക്കെട്ടായിരുന്നു. അതിനു പരിഹാരമായാണ് റോഡ് നിർമാണം നടന്നത്.

യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രലേഖ അധ്യക്ഷയായി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ അനു, അഡ്വ പ്രമോദ് ഇളമൺ, അശ്വനി രാമചന്ദ്രൻ, രാജു കൊല്ലവറ, മോഹൻദാസ് എന്നിവർ സംസാരിച്ചു.