Mon. Dec 23rd, 2024
തിരുവനന്തപുരം:

സെക്രട്ടറിയറ്റ്‌ വളപ്പിൽ പച്ചക്കറി വിളവെടുത്ത്‌ മന്ത്രിമാരും ജീവനക്കാരും. ‘ഓണത്തിന്‌ ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായാണ്‌ വിളവെടുപ്പ്‌ നടന്നത്‌. കൃഷിമന്ത്രി പി പ്രസാദ്‌, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ പങ്കാളികളായി.

സെക്രട്ടറിയറ്റ്‌ വളപ്പിലെ പൂന്തോട്ടത്തിലാണ്‌ ഗാർഡൻ സൂപ്പർവൈസർ സുരേഷിന്റെ നേതൃത്വത്തിൽ കൃഷിയിടമൊരുക്കിയത്‌. വിളവെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, കാർഷികോൽപ്പാദന കമീഷണർ ഇഷിത റോയ്, കൃഷി ഡയറക്ടർ കെ വാസുകി എന്നിവർ പങ്കെടുത്തു.