Mon. Dec 23rd, 2024
തിരുവനന്തപുരം:

ഓണനാളുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാലും തൈരും മറ്റ് മില്‍മ ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60 മില്‍മ വിൽപന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് 25 ഉം കൊല്ലത്ത് 15 ഉം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 10 വീതം കേന്ദ്രങ്ങളുമാണ് മില്‍മ തിരുവനന്തപുരം മേഖല സജ്ജീകരിച്ചിരിക്കുന്നത്.

ആഗസ്​റ്റ്​ 19, 20 തീയതികളില്‍ രാവിലെ അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയും ആഗസ്​റ്റ്​ 21 ന് രാവിലെ അഞ്ചുമുതല്‍ ഉച്ചക്ക്​ ഒന്നുവരെയുമാണ് പ്രവര്‍ത്തനസമയം. തിരുവനന്തപുരത്ത് കാര്യവട്ടം, കല്ലമ്പള്ളി, കുളത്തൂര്‍, അമ്പലത്തിന്‍മുക്ക്, വഞ്ചിയൂര്‍, പോത്തന്‍കോട്, വെഞ്ഞാറമൂട്, കന്യാകുളങ്ങര, കമലേശ്വരം, ആറ്റുകാല്‍, വെള്ളയമ്പലം, തിരുമല, പൂജപ്പുര, പേയാട്, നെടുമങ്ങാട്, നെട്ടിറച്ചിറ, നന്തന്‍കോട്, മെഡിക്കല്‍ കോളജ്, കള്ളിക്കാട്, പുളിയറക്കോണം, ഉച്ചക്കട ജങ്​ഷന്‍, അരുമാനൂര്‍, നെടുങ്കാട്, കരമന എന്നിവിടങ്ങളിലെ വില്‍പന കേന്ദ്രങ്ങളിലും തിരുവനന്തപുരം ഡെയറിക്ക്​ കീഴിലുള്ള മറ്റ് മില്‍മ സ്​റ്റാളുകളിലും ഉൽപന്നങ്ങള്‍ ലഭിക്കും.