Wed. Jan 22nd, 2025

മാന്നാർ ∙

സുഹൃത്തിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും വാക്കുതർക്കത്തിനിടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും ചെയ്ത കേസിൽ 2 പേർ അറസ്റ്റിൽ. മാവേലിക്കര വെട്ടിയാർ അറനൂറ്റിമംഗലം മാധവം വീട്ടിൽ കൊപ്പാറ ബിജു(40), ചെറിയനാട് ചെറുവല്ലൂർ തൊണ്ടലിൽ തെക്കെതിൽ അഷറഫ് (31) എന്നിവരാണ് മാന്നാർ പൊലീസിന്റെ പിടിയിലായത്.

16നു രാത്രിയാണ് ചെന്നിത്തല ചെറുകോൽ കുറ്റിയാറ കിഴക്കേതിൽ ജിജോ ജോർജിനെ മർദിച്ചു ഗുരുതര പരുക്കേൽപിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.