നെയ്യാറ്റിൻകര:
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 33 വാർഡും മാലിന്യമുക്തമാക്കാനും തരിശുഭൂമിയിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കാനും പദ്ധതിയായി. രാസവളങ്ങൾ ഒഴിവാക്കിയും ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ ഉൽപ്പാദന ചെലവുമാത്രം ഈടാക്കി ലഭ്യമാക്കാനുമാണ് തീരുമാനമെന്ന് നഗരസഭാധ്യക്ഷൻ പി കെ രാജ്മോഹൻ പറഞ്ഞു.
മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കാനും പദ്ധതിയൊരുക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും. നഗരത്തിലെ 14000 വീട്ടിൽ ബയോകമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. തുടർന്ന് സമ്പൂർണ പ്ലാസ്റ്റിക് രഹിത നഗരസഭയാക്കാനും വൈദ്യുതി ശ്മശാനം സ്ഥാപിക്കാനുമുള്ള നടപടികൾക്കും രൂപം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.