Sat. Jan 18th, 2025
കോട്ടയം:

ക്രിസ്തുസേവനത്തിൻ്റെ ആൾരൂപമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് ഗായിക കെ എസ് ചിത്ര. മലങ്കര ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം കുടുംബത്തോടൊപ്പം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു ചിത്ര.

മെത്രാപോലീത്താമാരായ കുര്യാക്കോസ് മാർ ക്ലീമ്മീസ്, ഡോ യൂഹാനോൻ മാർ മിലിത്തോസ്, ഡോ മാത്യൂസ് മാർ സേവേറിയോസ്, ഡോ യാക്കോബ് മാർ ഐറേനിയോസ്, വൈദിക ട്രസ്റ്റി ഫാ ഡോ എം ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർചേർന്ന്‌ ചിത്രയെ സ്വീകരിച്ചു.