Tue. Oct 7th, 2025

കൊച്ചി:

ഓൺലൈനിൽ ഓണം ആഘോഷിച്ച്‌ സ്‌കൂളുകളും സംഘടനകളും. കൊവിഡ്‌ നിയന്ത്രണം നിലനിൽക്കുന്നതിനാലാണ്‌  ഓൺലൈനിലേക്ക്‌ ഓണാഘോഷം മാറ്റിയത്‌. ഓൺലൈനിൽ പാട്ടും ഡാൻസും കഥകളും കവിതകളും കളികളും സംഘടിപ്പിച്ചു.

സ്‌കൂളുകളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ ചേർന്ന്‌ പൂക്കളം തീർത്തു. ഫെയ്‌സ്‌ബുക് ലൈവിൽ കൂട്ടുകാരെ പങ്കെടുപ്പിക്കുകയും ചെയ്തു. വീടുകളിലിരുന്ന്‌ ഓണക്കോടിയുടുത്ത്‌ കുട്ടികൾ ഓൺലൈൻ ആഘോഷത്തിൽ പങ്കാളികളായി.

By Rathi N