Wed. Jan 22nd, 2025
കാസർകോട്‌:

ജില്ലയിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ കുടുതൽ വാക്‌സിനായി സമ്മർദ്ദം ചെലുത്തുമെന്ന്‌ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തദ്ദേശ സ്ഥാപനങ്ങൾക്ക് ജനസംഖ്യാനുപാതികമായി വാക്സിൻ അനുവദിക്കും.

കർണാടകയിലേക്കുള്ള യാത്രാപ്രശ്നം സർക്കാർ തലത്തിൽ സൗഹാർദപരമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.എല്ലാ വിദ്യാർത്ഥികൾക്കും ഫോൺ ലഭ്യത ഉറപ്പു വരുത്താൻ കലക്ടറുടെ അധ്യക്ഷതയിൽ വ്യവസായ പ്രമുഖരുടെയും മറ്റും യോഗം വിളിച്ചുചേർക്കാനും തീരുമാനമായി.എംഎൽഎമാരായ എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവർ സംസാരിച്ചു.