Sun. Dec 22nd, 2024

പാലക്കാട്:

തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി നൽകി. ഭർതൃവീട്ടിൽ യുവതി പീഡനത്തിന് ഇരയായിരുന്നു എന്ന് പറഞ്ഞതായി ബന്ധുക്കൾ.

സംഭവത്തിന് മുൻപ് കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണിൽ വിളിച്ച് പ്രശ്നമുണ്ടെന്ന് അറിയിച്ചതായും വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അറിയിച്ചു. എറണാകുളത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയിലാണ് വീട്ടിലെത്തിയത്. യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് ശിവരാജന്റെ അമ്മ അറിയിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷണപ്രഭയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജൻ കൃഷ്ണപ്രഭയുടെ ഭർത്താവ്. മൂന്ന് വർഷം മുൻപായിരുന്നു ശിവരാജിന്റെയും കൃഷ്ണപ്രഭയുടെയും വിവാഹം. സഹപാഠികളായിരുന്ന ഇവരുടേത് പ്രണയവിവാഹമായിരുന്നു.

By Rathi N