Sun. Dec 22nd, 2024

പാലക്കാട്‌:

കൃഷി വകുപ്പിന്റെ ഓണച്ചന്ത ചൊവ്വാഴ്‌ച തുടങ്ങും. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പെരുമാട്ടി പഞ്ചായത്ത്‌ ഓണസമൃദ്ധി- കർഷകച്ചന്ത രാവിലെ പത്തിന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.

മികച്ച കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിക്കും. ജില്ലയിൽ കൃഷി വകുപ്പ്‌ നേതൃത്വത്തിൽ 112 ചന്തകളാണ്‌ പ്രവർത്തിക്കുക.  ഹോർട്ടികോർപിന്റെ 20, വിഎഫ്‌പിസികെയുടെ ഒമ്പത്‌ ചന്തകളുമുണ്ട്‌.

കർഷകരിൽനിന്ന്‌ നേരിട്ട്‌ സംഭരിച്ച്‌ പച്ചക്കറി ചന്തയിലെത്തിക്കും. ഗുഡ്‌ അഗ്രികൾചറൽ പ്രാക്ടീസ്‌ സർട്ടിഫിക്കറ്റുള്ളതും സുഭക്ഷ കേരളം പദ്ധതിയിലൂടെ വിളയിച്ചതുമായ ജൈവ പച്ചക്കറി കർഷർക്ക്‌ മാർക്കറ്റ്‌ വിലയേക്കാൾ 20 ശതമാനം അധികതുക നൽകി സംഭരിക്കും.

മറ്റ്‌ പച്ചക്കറി 10 ശതമാനം അധികതുക നൽകിയാണ്‌ എടുക്കുക. പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ വാങ്ങാം. ചന്ത 20 വരെ പ്രവർത്തിക്കും.

By Rathi N