Wed. Jan 22nd, 2025

കാക്കനാട്∙

മുൻ രാഷ്ട്രപതിയുടെ പേരിൽ സീപോർട്ട് എയർപോർട്ട് റോഡിൽ സ്ഥാപിച്ച ഡോ എപിജെ അബ്ദുൽകലാം ഗാർഡൻ കാടു കയറി നശിക്കുന്നു.ഇതോടനുബന്ധിച്ചു ചിത്രശലഭങ്ങളെയും പക്ഷികളെയും ആകർഷിക്കുന്ന പ്രത്യേക തരം ചെടികൾ നട്ടു വളർത്തിയ ‘കിളിക്കോട്ട’യും കാടു മൂടിയ നിലയിലാണ്.

തേൻവരിക്ക പ്ലാവ്, മാവ്, ആത്ത, സീതപ്പഴം, നെല്ലി, മുള്ളാത്ത, ഞാവൽ, പേര, സപ്പോട്ട, രുദ്രാക്ഷം തുടങ്ങിയ ഒട്ടേറെ ഫലവൃക്ഷത്തൈകൾ ഇവിടെ നട്ടു വളർത്തിയിരുന്നു. ഇവയിൽ പലതും ഉണങ്ങിക്കരിഞ്ഞു. ഇവിടെ ഉണ്ടാകുന്ന കായ്ഫലങ്ങൾ കിളികൾക്കു മാത്രമുള്ളതാണെന്നായിരുന്നു പ്രഖ്യാപനം.

സുഭിക്ഷമായ ഭക്ഷണത്തിലൂടെ കിളിക്കോട്ടയിലേക്കു പക്ഷികളെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. തൃക്കാക്കര ഭാരതമാത കോളജാണ് റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനിൽ നിന്ന് അനുമതി വാങ്ങി ഗാർഡൻ സ്ഥാപിച്ചത്.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പരിപാലനം മുടങ്ങി. ഗാർഡൻ നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുൻ കൗൺസിലർ സിഎ നിഷാദ് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

By Rathi N