Thu. Oct 9th, 2025

തൃശൂർ ∙

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തി ഷോപ്പിങ് മാളുകൾ  പ്രവർത്തിക്കാൻ അനുമതി നൽകിയ ഇന്നലെ ജില്ലയിലെ മാളുകളിൽ കാര്യമായ തിരക്കുണ്ടായില്ല.  ഓണത്തിരക്ക് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ഇന്നലെയാണ് ഇളവുകൾ നൽകിയതെങ്കിലും നേരത്തേ തന്നെ ചില കടകൾ തുറക്കാറുണ്ടായിരുന്നു. എന്നാൽ, ഇന്നലെയാണ് മാളുകളിലെ എല്ലാ കടകളും തുറന്നത്. സിനിമാശാലകൾക്ക് ഇളവു അനുവദിച്ചിട്ടില്ല. അതു കൂടി അനുവദിച്ചാൽ മാളുകളിലെ എല്ലാ കടകളിലും ഉപഭോക്താക്കളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

By Rathi N