കോട്ടയം:
റിസർവ് ബാങ്ക് 2021-22ൽ പുറത്തിറക്കുന്ന അഞ്ചാം സീരീസ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ വിൽപന ഹെഡ്‌പോസ്‌റ്റ് ഓഫീസിൽ ആരംഭിച്ചു. 13 വരെ തുടരും. എട്ട് വർഷമാണ് കാലാവധി. എന്നാൽ അഞ്ച് വർഷം കഴിഞ്ഞ് നിശ്ചിത തീയതികളിൽ വീണ്ടെടുക്കാം.
ആ സമയത്തെ തങ്കത്തിൻ്റെ വിലയാവും ലഭിക്കുക. നിക്ഷേപകാലയളവിൽ 2.5% പലിശ ആറ് മാസം കൂടുമ്പോൾ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ഒരു ഗ്രാം മുതൽ നാല് കിലോ വരെ സ്വർണ വിലയ്‌ക്കുള്ള ബോണ്ടുകൾ ഒരാൾക്ക് വാങ്ങാം. ഒരു ഗ്രാം തങ്കത്തിന്റെ വിപണിവിലയേക്കാൾ കുറവായിരിക്കും ബോണ്ടിന്റെ വില. ബോണ്ടുകൾ സ്വർണം പോലെ ബാങ്ക് വായ്‌പയ്‌ക്കും മറ്റും ഈട് നൽകാം.